എകെജി സെന്റർ ആക്രമണം: പ്രതികൾക്കായി ലുക്കൗട്ട്‌ നോട്ടീസ്‌

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത്‌കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, വനിതാ നേതാവ്‌ ടി നവ്യ എന്നിവർക്കായി ക്രൈംബ്രാഞ്ച്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. സ്ഫോടകവസ്‌തുവുമായി എത്തിയ ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ഉടമയും യൂത്ത്‌‌കോൺഗ്രസ്‌ നേതാവുമായ സുബീഷിനെയും പൊലീസ്‌ കേസിൽ പ്രതിചേർത്തു. ഇയാൾക്ക്‌ വേണ്ടിയും ലുക്കൗട്ട്‌ നോട്ടീസിറക്കിയിട്ടുണ്ട്‌.

വിമാനത്താവളങ്ങൾക്ക് നോട്ടീസ് കൈമാറി. സുഹൈൽ ഷാജഹാന്റെ ഡ്രൈവറാണ് സുബീഷ്. ഇയാൾ ഇപ്പോൾ വിദേശത്താണ്. സുബീഷിന്റെ സ്‌കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷമാണ് സുബീഷ് വിദേശത്തേക്ക് കടന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്‌. സുഹൈൽ ഷാജഹാനും വിദേശത്തേയ്‌ക്ക്‌ കടന്നതായി പൊലീസിന്‌ സംശയമുണ്ട്‌. അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിന്റെ ജാമ്യാപേക്ഷ ബുധൻ ഹൈക്കോടതി പരിഗണിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!