ഹൈദരാബാദ്
ബംഗാളിലെ സ്‌കൂൾ നിയമന അഴിമതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി ജയിലിൽ കഴിയുമ്പോഴാണ് ഈസ്റ്റ് ബർദമാൻ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയായി അനിർബൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 50 കോടിയുടെ കറൻസിയടക്കം വൻ കോഴപ്പണമാണ് തൃണമൂൽ കോൺഗ്രസ് മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയുടെ അനുയായികളിൽനിന്ന് പിടികൂടിയത്. അതേഘട്ടത്തിലാണ് കേന്ദ്ര സർക്കാർ അരിയടക്കം ഭക്ഷ്യധാന്യത്തിന് അഞ്ചു ശതമാനം ജിഎസ്‌ടി ചുമത്തിയത്. കേന്ദ്ര– സംസ്ഥാന വികല നയങ്ങൾക്കും അഴിമതിക്കുമെതിരായ ഇടതുമുന്നണി പ്രക്ഷോഭത്തെ ക്രൂരമായാണ് പൊലീസ് നേരിട്ടതെന്ന് അനിർബൻ പറഞ്ഞു.
അഴിമതിക്കെതിരെ പോരാടിയതിനാണ് ജയിലിൽ അടയ്‌ക്കപ്പെട്ടതെന്നത് അഭിമാനമാണെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിൽ ബംഗാളിൽനിന്നുള്ള പ്രതിനിധിയായ അനിർബൻ പറഞ്ഞു. അനിർബൻ ബർദമാൻ സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ